ആമിർ ഖാന് ഇന്ന് 59ാം പിറന്നാള്‍

സ്ഥിരതയാർന്ന പ്രകടനത്തിനും ബുദ്ധിപൂർവമായ തിരക്കഥാ തിരഞ്ഞെടുപ്പിനും പേരുകേട്ടവൻ, സിനിമയെ ശ്വാസമാക്കി, സിനിമയ്ക്ക് വേണ്ടി ജീവിച്ച സിനിമയ്ക്കപ്പുറം പച്ച മനുഷ്യനായ, സാമൂഹിക സേവകനായ ആമിർ ഖാന് ഇന്ന് 59-ാം പിറന്നാൾ. സ്വകാര്യ ജീവിതം കൊണ്ടും കരിയർ കൊണ്ടും പ്രചോദിപ്പിക്കുന്നതാണ് ആമിറിൻ്റെ 59 വർഷത്തെ യാത്ര. ഒരേ സമയം ഒരു സിനിമ മാത്രം ഷൂട്ട് ചെയ്യുന്നതിനും, ജോലി ചെയ്യുന്നതിനു മുൻപ് ഒരു സമ്പൂർണ തിരക്കഥ വേണമെന്ന അദ്ദേഹത്തിൻ്റെ നിർബന്ധം ബോളിവുഡിൽ ഒരു പുതിയ പ്രൊഫഷണലിസം വിളംബരം ചെയ്തു. 1973-ൽ യാദോൻ കി ബാരാത്ത് ( ഓർമ്മകളുടെ ഘോഷയാത്ര ) എന്ന ഹിറ്റ് നാടകത്തിലെ വേഷത്തിലൂടെ ആമിർ തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്‌. 

തൻ്റെ കഥാപാത്രങ്ങൾക്കായി അയാൾ ശരീരംകൊണ്ടും അഭിനയ ശൈലികൊണ്ടും, പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇടം സൃഷ്ടിക്കുന്നു. 2022 ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയിലാണ് ആരാധകർ ആമിറിനെ അവസാനമായി കണ്ടത്. വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. ഈ ചിത്രത്തിനു ശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുമെന്ന് താരം പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*