കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 ആയി. ഇന്നലെ സ്വർണ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54,000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായിരുന്നു, തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം 54000വും കടന്ന് കുതിക്കുന്നതിനിടയിലാണ് കുത്തനെയുള്ള ഇടിവ്.
Be the first to comment