മദ്യനയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ ഡി കസ്റ്റഡി നിയമിരുദ്ധമാണെന്ന് കെജ്‌രിവാള്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്ത, ഡല്‍ഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ മാര്‍ച്ച് ഇരുപത്തിയെട്ടുവരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിച്ചിരുന്നില്ല. ഹോളി അവധിക്ക് ശേഷം പരിഗണിക്കാം എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇ ഡി കസ്റ്റഡി അവസാനിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിതനാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും കെജ്‌രിവാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായതിന് പിന്നാലെ, സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉടന്‍തന്നെ കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതേ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചത്. തുടര്‍ന്നാണ് വിചാരണ കോടതിയെ സമീപിച്ചത്.
Be the first to comment