ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ;’നോ പറയാം’ ലഹരിയോട്

സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്.

കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കു മരുന്ന് അടിമകളും പറയുന്നത്.

എന്നാല്‍ ലഹരി ഇവരെ പിടികൂടി നാശത്തിന്റെ കൊടുമുടിയിലേക്ക് തള്ളിവിടുകയാണെന്ന് ഇവര്‍ അറിയുന്നതേ ഇല്ല. മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.സ്വയം നശിക്കുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും വൈദ്യശാസ്ത്രം പോലും പരാജയപ്പെടും.

ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെപരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നാടിനു വേണ്ടി, ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*