ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം. വീണ്ടും ഒരു മെയ് മൂന്ന് ആചരിക്കുമ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും അഭിപ്രായ സ്വാതന്ത്ര്യം പോലും ഭീഷണി നേരിടുകയാണ്. സത്യം മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായാവരാണ് മാധ്യമങ്ങള്‍. എന്നാല്‍ ഭീഷണികളും അക്രമണങ്ങളും സെന്‍സര്‍ഷിപ്പുകളും വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ലോക ക്രമത്തില്‍ വലിയ പ്രതിസന്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്.

1991ലെ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ ശുപാര്‍ശയെത്തുടര്‍ന്ന്, 1993-ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും മെയ് 3-ന് പത്രസ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1994-ലാണ് ആദ്യത്തെ പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചത്. ‘എ പ്രസ് ഫോര്‍ ദി പ്ലാനറ്റ്’: പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം.

നിലവിലെ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി 2024-ലെ ലോക പത്രസ്വാതന്ത്ര്യ ദിനം സമര്‍പ്പിക്കുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സ്മരിക്കുകയും ആദരിക്കുകയും കൂടിയാണ് ഈ ദിവസം.

 

Be the first to comment

Leave a Reply

Your email address will not be published.


*