ഇന്ന് ലോക ഉറക്കദിനം; നല്ല ഉറക്കത്തിനായുളള ഭക്ഷണക്രമവും ജീവിത രീതിയും അറിയാം

നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണ ശീലങ്ങള്‍ നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാമെന്ന് ആരോഗ്യരംഗത്തുളളവര്‍ പറയുന്നു. ഉറക്കത്തിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നതിനായി ഇന്ന് നമ്മള്‍ ലോക ഉറക്കദിനമായി ആചരിക്കുകയാണ്. നല്ല ഉറക്കത്തിനായുളള ഭക്ഷണക്രമവും ജീവിതരീതിയും അറിയാം.

നല്ല ഉറക്കം ലഭിക്കുന്നതിന് മെലറ്റോണിന്‍ ഹോര്‍മോണ്‍ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ മെലറ്റോണിന്‍ ഹോര്‍മോണുല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ഉത്തമമാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉറങ്ങുന്നതിനുമുമ്പ് കഴിക്കാവുന്നതാണ്. ഇതിനായി വാഴപ്പഴം, വാല്‍നട്ട്, ബദാം, പാല്‍ എന്നിവ ഉറങ്ങുന്നതിന് മുമ്പ് കഴിക്കാം. കാത്സ്യം ശരീരത്തിനും പേശികള്‍ക്കും വിശ്രമം നല്‍കുകയും ട്രിപ്‌റ്റോഫാന്‍ ഹോര്‍മോണിനെ, ഉറക്കം നല്‍കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ആക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

  • രാത്രിയില്‍ എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക-:-

പലരും അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ കഴിക്കാറുണ്ട്. എന്നാല്‍ ഇതിന് ശേഷം വീണ്ടും ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. അര്‍ദ്ധരാത്രിയില്‍ ഉറക്കമുണര്‍ന്ന് ഭക്ഷണം കഴിക്കുന്നത് ഉറങ്ങാനുളള ബുദ്ധിമുട്ട് മാത്രമല്ല, ശരീരഭാരം വര്‍ദ്ധിക്കാനും ഇടയാക്കുന്നു. അതിനാല്‍ അര്‍ദ്ധരാത്രിയില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

  • ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കുക:-

ഉറക്കം കിട്ടാന്‍ സഹായിക്കുന്ന പാലിലെ രണ്ട് ഘടകങ്ങളാണ് ട്രിപ്‌റ്റോഫാനും മെലറ്റോണിനും. സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. കിടക്കും മുമ്പ് പാല്‍ കുടിക്കുകയാണെങ്കില്‍ നമ്മുടെ തലച്ചോര്‍ ഉറക്ക ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന മെലറ്റോണിന്‍ പുറത്തുവിടും. രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കിടക്കാന്‍ പോാകുന്നതിനു മുമ്പ് ദിവസവും ഒരു ഗ്ലാസ് പാല്‍ നിര്‍ബന്ധമായും കുടിക്കാവുന്നതാണ്.

 

  • വൈകുന്നേരങ്ങളില്‍ ചായയ്ക്ക് പകരം ഇവ ഉള്‍പ്പെടുത്താം:-

നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് നട്ട്‌സ്. പല തരത്തിലുള്ള അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ കാണപ്പെടുന്നു. ഇതുമൂലം പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാന്‍ കഴിയും. മെലറ്റോണിന്റെ നല്ല ഉറവിടമായതിനാല്‍ നട്ട്‌സ് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, ചായയിലും കാപ്പിയിലും കഫീന്റെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളെ സജീവമാക്കാനും ഉറക്കം അകറ്റാനുമാണ് സഹായിക്കുക.

 

  • ഗാഡ്ജെറ്റുകളില്‍ നിന്നു അകലം പാലിക്കാം:-

ഗാഡ്ജെറ്റുകളുടെ പ്രകാശം സ്ലീപ്പ് ഹോര്‍മോണിന്റെ സ്രവത്തെ തടസ്സപ്പെടുത്തും. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉറങ്ങും മുമ്പ് സ്‌ക്രീനില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് മെലറ്റോണിന്‍ ഹോര്‍മോണിന്റെ സ്രവത്തെ സഹായിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഫോണും ലാപ്ടോപ്പും നോക്കാതെ മാറ്റി വെക്കുന്നതാണ് നല്ലത്.

Be the first to comment

Leave a Reply

Your email address will not be published.


*