കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

തക്കാളി വിലക്കയറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങൾ ഒഴിവാക്കി മക്ഡൊണാൾഡ്സ്. കുറച്ച് കാലത്തേക്ക് മക്ഡൊണാൾഡ്സിൽ നിന്ന് ബർഗർ വാങ്ങിയാൽ തക്കാളി കഷണം കിട്ടാൻ സാധ്യത കുറവാണ്. നോർത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ തക്കാളി വില കിലോയ്ക്ക് 250ന് മുകളിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തക്കാളി വില ഉയരത്തിൽ തുടരുന്നത് കൊണ്ട് മെനുവിൽ നിന്ന് തക്കാളി വിഭവങ്ങൾ ഒഴിവാക്കുകയാണ് റസ്റ്റോറന്റുകൾ. മക്ഡൊണാൾഡ്സിൻ്റെ ഔട്ട്ലെറ്റുകളിലാണ് താൽക്കാലികമായെങ്കിലും തക്കാളി വിഭവങ്ങൾ കിട്ടില്ലെന്ന അറിയിപ്പ് വരുന്നത്.

വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മക്ഡൊണാൾഡ്സിൻ്റെ 150ഓളം ഫ്രാഞ്ചൈസികൾ ഏറ്റെടുത്തിട്ടുള്ള കൊണാട്ട് പ്ലെയ്സ് റസ്റ്റോറൻ്റ്സ് ഇത് സംബന്ധിച്ചുള്ള നോട്ടീസ് ഔട്ട്ലെറ്റുകളിൽ പതിച്ചുകഴിഞ്ഞു. തക്കാളിയുടെ അളവിൽ ക്വാളിറ്റി ഉറപ്പാക്കാൻ കഴിയുന്നില്ല എന്നാണ് ഫ്രാഞ്ചൈസികളുടെ വിശദീകരണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 150 രൂപയിൽ താഴെ തക്കാളി കിട്ടാനില്ലെന്നാണ് പൊതുജനങ്ങളും പറയുന്നത്. പലയിടങ്ങളിലും എട്ടും പത്തുമിരട്ടിയാണ് തക്കാളി വില. എല്ലാത്തിനും വിലക്കൂടുതലുള്ള
ഉത്തരാഖണ്ഡിലെ ഗംഗോത്രി ധാമിൽ 250ഉം ഉത്തരകാശി ജില്ലയിൽ 200മാണ് ഒരു കിലോ തക്കാളിയുടെ വില.

 

Be the first to comment

Leave a Reply

Your email address will not be published.


*