വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ ബാറ്റർ അമ്പാട്ടി റായിഡു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരം ഐപിഎൽലെ അവസാന മത്സരം ആയിരിക്കുമെന്ന് താരം വ്യക്തമാക്കി. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയായിരുന്നു റായിഡു ഐപിഎൽ കരിയർ ആരംഭിച്ചത്. മുംബൈയ്ക്കൊപ്പം 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു. പിന്നീട് 2018-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ താരം അവര്‍ക്കൊപ്പം 2019, 2020 വര്‍ഷങ്ങളിലും കിരീടമണിഞ്ഞു.
2 great teams mi nd csk,204 matches,14 seasons,11 playoffs,8 finals,5 trophies.hopefully 6th tonight. It’s been quite a journey.I have decided that tonight’s final is going to be my last game in the Ipl.i truly hav enjoyed playing this great tournament.Thank u all. No u turn 😂🙏
— ATR (@RayuduAmbati) May 28, 2023
”2 മികച്ച ടീമുകളിലായി 14 സീസണുകൾ, 204 മത്സരങ്ങൾ, 11 പ്ലേഓഫുകൾ, 8 ഫൈനൽ, 5 ട്രോഫികൾ.ഇത് തികച്ചും നല്ല ഒരു യാത്രയാണ്. ഇന്ന് രാത്രി നടക്കുന്ന ഫൈനൽ ഐപിഎല്ലിലെ എന്റെ അവസാന മത്സരമായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. ഈ ഒരു ടൂർണമെന്റ് ഞാൻ ശരിക്കും ആസ്വദിച്ചു. എല്ലാവർക്കും നന്ദി. ഇനിയൊരു തിരിച്ചു വരവില്ല’, റായിഡു തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
203 മത്സരങ്ങളിൽ 1 സെഞ്ചുറിയും 22 അർധസെഞ്ചുറികളുമായി 4329 റൺസ് റായിഡു നേടിയിട്ടുണ്ട്. 2023ലെ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് സിഎസ്കെ അമ്പാട്ടി റായിഡുവിനെ സ്വന്തമാക്കിയത്.
Be the first to comment