ഓണം റീലീസായി തീയേറ്ററുകളില്‍ എത്തുന്ന ടോവിനോ തോമസ് ചിത്രം (അജയന്റെ രണ്ടാം മോഷണം) ന്റെ ട്രൈലെര്‍ പുറത്തിറങ്ങി. ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദര്‍ശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന് സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദൃശ്യ വിസ്മയമൊരുക്കിയ ട്രൈലര്‍, ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഈ ആറ് ഭാഷകളിലുമായി ചിത്രത്തിന്റെ ട്രൈലറുകളും പുറത്തു വന്നു. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ട്രൈലര്‍ പുറത്തു വന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് .
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന് തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ജോമോന് ടി ജോണ്‍ ആണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്.കോ പ്രൊഡ്യൂസര്‍ – ജസ്റ്റിന് സ്റ്റീഫന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, ഡോ. വിനീത് എം.ബി, പ്രിന്‍സ് പോള്‍,അഡീഷണല്‍ സ്ക്രീന്‍ പ്ലേ – ദീപു പ്രദീപ്,പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്,പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രിന്‍സ് റാഫേല്‍, ഹര്ഷന് പട്ടാഴി,ഫിനാന്‍സ് കണ്ട്രോളര്: ഷിജോ ഡൊമനിക്,പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ് ആന്‍ഡ് ഹെയര്‍ : റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട്: വിക്രം മോര്, ഫീനിക്സ് പ്രഭു,അഡീഷണല്‍ സ്റ്റണ്ട്സ് -സ്റ്റന്നര്‍ സാം ആന്‍ഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി, ,ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍,അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍,അസോസിയേറ്റ് സിനിമട്ടോഗ്രാഫര്‍ – സുദേവ്,കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്,
കളരി ഗുരുക്കള്‍ – പി വി ശിവകുമാര്‍ ഗുരുക്കള്‍,സൗണ്ട് ഡിസൈന്‍: സച്ചിന് ആന്‍ഡ് ഹരിഹരന് (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആര് രാജാകൃഷ്ണന്, കാസ്റ്റിംഗ് ഡയറക്ടര്‍ – ഷനീം സയിദ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു എന്‍ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കണ്വെര്ഷന് – രാജ് എം സയിദ്( റെയ്സ് 3ഡി )കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന് ചിന്ന സ്വാമി, കോണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് – കിഷാല്‍ സുകുമാരന്‍, വി എഫ് ഏക് സ് സൂപ്പര്‍ വൈസര്‍ – സലിം ലാഹിര്‍, വി എഫ് എക്സ് – എന്‍വിഷന്‍ വി എഫ് എക്സ്, വിഷ്വല്‍ ബേര്‍ഡ്സ് സ്റ്റുഡിയോ, മൈന്‍ഡ് സ്റ്റീന് സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെന്‍ കാസ്റ്റിലോ, ലിറിക്സ്: മനു മന്‍ജിത്ത്, ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് – റ്റില്റ്റ്ലാബ്, അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു,പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോദരന്,സ്റ്റില്‍സ് – ബിജിത്ത് ധര്‍മടം, ഡിസൈന്‍സ് -യെല്ലോ ടൂത്ത്സ്,പി ആര് ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Be the first to comment