ഇൻവെസ്റ്റിഗേഷൻ, ത്രിൽ, സസ്പെൻസ്;’ഐഡന്റിറ്റി’ ജനുവരി 2ന് തിയറ്ററുകളിലേക്ക്

ക്രൈം ത്രില്ലർ ‘ഫോറൻസിക്’ന് ശേഷം ടോവിനോ തോമസ് സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരി 2 ന് തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങൾ.

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ ആദ്യമായാണ് ടൊവിനോയുടെ നായികയാകുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഐഡന്റിറ്റി’യുടെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് അത്യുഗ്രൻ പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു കൊലപാതകത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു സ്കെച്ച് ആർട്ടിസ്റ്റിന്റെയും പൊലീസിന്റെയും കഥയാണ് ചിത്രം പറയുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. തമിഴ് സൂപ്പർസ്റ്റാർ ശിവ കാർത്തികേയൻ ഈ ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറക്കിയിരുന്നു. സംവിധായകൻ അഖിൽ പോൾ പറയുന്നത് ചിത്രത്തിന്റെ അവസാന 40 മിനിറ്റ് മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവമായിരിക്കുമെന്നാണ്. “ജവാൻ” പോലുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള യാനിക് ബെൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ.

ശ്രീ ഗോകുലം മൂവീസ് ആണ് ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് 2025 ജനുവരിയിൽ ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. അഖിൽ ജോർജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോ ആണ്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ്‌ കൈകാര്യം ചെയ്യുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ് – ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ, മാലിനി, പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്.

Be the first to comment

Leave a Reply

Your email address will not be published.


*