
ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. 20 വർഷം പരോളില്ലാതെ പ്രതികള്‍ ശിക്ഷ അനുഭവിക്കണം.ശിക്ഷാ ഇളവോ പരോളോ ഇല്ല. ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്.
ഒന്നാം പ്രതി മുതല്‍ എട്ടു വര്‍ഷം വരെയുള്ള പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഈ പ്രതികള്‍ക്ക് 20 വര്‍ഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ല. പുതുതായി പ്രതി ചേര്‍ത്ത കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. ഒന്നാം പ്രതി മുതല്‍ ഒമ്പതാം പ്രതിവരെയുള്ളവര്‍ക്ക് ഇരട്ടജീവപര്യന്തമായി ഹൈക്കോടതി ശിക്ഷ ഉയര്‍ത്തി.
സിപിഎമ്മില്‍ നിന്നും വിട്ട് ആർഎംപി എന്ന പാർട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിലെ പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവു ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് അപ്പീൽ നല്‍കിയപി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു.
36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‌റെ വാദം. ഗൂഡാലോചനയ്ക്കും കൊലപാതകത്തിനും വ്യത്യസ്തമായ ശിക്ഷ വിധിക്കരുതെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ച നിലപാട്..
Be the first to comment