അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ വാഹനഗതാഗതം നിരോധിച്ചു

അതിരമ്പുഴ : അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ (അഡ്വ.വി.വി.സെബാസ്റ്റ്യൻ റോഡ്) കലുങ്കുകൾ നിർമ്മാണം നടത്തുന്നതിനാൽ മാർച്ച് 14 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതു വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അസ്സിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വാഹന ഗതാഗതം പുനർ ക്രമീക്കരിക്കുന്നതിനായി നീണ്ടൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഓണംതുരുത്ത് കോളനി റോഡു വഴിയും, ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോട്ടമുറി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അതിരമ്പുഴ പള്ളി ജംഗ്ഷൻ വഴിയും പോകണം .

Be the first to comment

Leave a Reply

Your email address will not be published.


*