ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി -അടിച്ചിറ വഴി വഴി എം.സി. റോഡിൽ പ്രവേശിക്കണം. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനെല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*