എറണാകുളം-ആലപ്പുഴ റൂട്ടിൽ ​ഗതാ​ഗത നിയന്ത്രണം ; ഇന്ന് വൈകീട്ട് നാല് മണി മുതൽ

ആലപ്പുഴ : അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തുക. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇന്ന് മുതൽ ഒരാഴ്ചത്തേക്കാണ് അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. അതേസമയം അരൂരിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം.

എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂരിൽ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്. വലിയ വാഹനങ്ങൾ കടത്തിവിടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*