
ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിൽ വച്ചായിരുന്നു സംഭവം. ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇടുക്കി കല്ലാർ തൂക്ക് പാലം സ്വദേശി ദേവനന്ദൻ ആണ് മരിച്ചത്. 24 വയസായിരുന്നു.
സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഗേവനന്ദൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Be the first to comment