ട്രായിയുടെ പുതിയ റിപ്പോർട്ട്, ഡൗൺലോഡിംഗിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലും മുന്നിൽ

രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ റിലയൻസ് ജിയോയും, എയർടെലും മുന്നിൽ നിൽക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോർട്ട്. ഡൗൺലോഡിംഗ് വേഗതയിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലുമാണ് മുൻപന്തിയിൽ. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ശരാശരി ഇൻറർനെറ്റ് വേഗതയുടെ വിവരങ്ങൾ ശേഖരിച്ചാണ് ട്രായ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

700 MHz ബാൻഡിൻ്റെ ആക്സസ് ഉള്ള ഏക ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരാണ് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വർക്കും ജിയോ തന്നെയാണ്. മൈസൂരുവിൽ ജിയോയ്ക്ക് ശരാശരി 243.10 എംബിപിഎസ് ഡൗൺലോഡിംഗ് വേഗതയുണ്ട്. അതേസമയം, 164.44 എംബിപിഎസുമായി ഭാരതി എയർടെൽ രണ്ടാമതുണ്ട്.

അപ്‌ലോഡിംഗ് വേഗതയിൽ എയർടെല്ലാണ് മുന്നിൽ. എയർടെല്ലിൻ്റെ അപ്‌ലോഡിംഗ് വേഗത 37.76 എംബിപിഎസ് ആണ്. തൊട്ടുപിന്നിൽ ജിയോയാണുള്ളത്. ജിയോയുടെ അപ്‌ലോഡിംഗ് വേഗത 25.14 എംബിപിഎസ് ആണ്. പഠന വിധേയമായ നഗരങ്ങളിലെല്ലാം എയർടെല്ലിൻ്റെ വേഗത തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ജിയോ 5ജി എസ്എ (standalone) നെറ്റ് വർക്കിലും എയർടെൽ 5ജി എൻഎസ്എ (non-standalone) നെറ്റ് വർക്കിലുമാണ് പ്രവർത്തിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*