കാലടി: കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് കാലടി സന്ദർശിക്കും. മന്ത്രിയുടെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രി നിർദേശിച്ച പ്രകാരമുള്ള യോഗം കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേരും.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും യോഗം. കാലടിയിലേയും മറ്റൂരിലെയും ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനപ്രതിനിധികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റർസ്, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതിനിധികൾ, മറ്റ് സാമൂഹ്യ, സാംസ്‌കാരിക, സന്നദ്ധ, മത, സമുദായിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. രേഖാമൂലമായോ സ്കെച്ച് ആയോ നിർദേശങ്ങൾ അവതരിപ്പിക്കാം.
ഒരു സംഘടനയിൽ നിന്നും രണ്ട് പേർക്ക് പങ്കെടുക്കാം. യോഗത്തിൽ ഉയർന്നു വരുന്ന പ്രായോഗിക നിർദേശങ്ങൾ ക്രോഡീകരിച്ച് ഈ മാസം നടക്കുന്ന മന്ത്രി-ഉദ്യോഗസ്ഥതല യോഗത്തിൽ അവതരിപ്പിക്കും. എല്ലാ സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതയായി കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ വി ടോളിൻ, ജെസ്റ്റോ പോൾ, കെ ഷൈൻ എന്നിവർ അറിയിച്ചു.
Be the first to comment