മനയ്ക്കപ്പാടം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ആവശ്യം ശക്തമാകുന്നു; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രകാർക്കും ഐ ടി ഐ യിലെ വിദ്യാർഥികൾക്കും  മനയ്ക്കപ്പാടം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വെയിലായാലും മഴയായാലും പെരുവഴിയിൽ നിന്ന് ബസ് കയറേണ്ട ഗതികേടിലാണ് ഇവിടത്തെ യാത്രക്കാർ.

റെയിൽവേ യാത്രക്കാരും വിദ്യാർഥികളുമായി ആയിരത്തിലധികം ആളുകൾ ബസ് കയറുന്നതിനായി ഇവിടെ എത്താറുണ്ട്.  വർഷങ്ങൾക്കു മുൻപ് ഒരു ക്ലബ് നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായ നിലയിലാണ്.

അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഏറ്റുമാനൂർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിലൂടെ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും. 

Be the first to comment

Leave a Reply

Your email address will not be published.


*