അതിരമ്പുഴ വീണ്ടും ഒരുമിക്കുന്നു; തോമസ് വിൻസെൻ്റ് (ജിമ്മി) ചികിത്സ സഹായ സമിതി രൂപികരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സ്ഥിരതാമസക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ തോമസ് വിന്സന്റിനായി (ജിമ്മി) വിൻസെന്റിന്റെ ചീകിത്സക്കായി അതിരമ്പുഴ ഒരുമിക്കുന്നു.  ഭാര്യയും 2 ചെറിയ കുട്ടികളും അടങ്ങുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക അത്താണിയാണ് ജിമ്മി.

ജിമ്മി കഴിഞ്ഞ കുറെ വർഷങ്ങളായി ആന്തരിക അവയവങ്ങളുടെ തകരാർ മൂലം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ കൂടുതൽ ഗുരുതരാവസ്ഥയിലായ ജിമ്മി, കാരിത്താസ് ഹോസ്‌പിറ്റലിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നത്.

ദൈനംദിന ആശുപത്രി ചെലവുകൾക്ക് പോലും പ്രതിസന്ധിയിലായ ഈ കുടുംബത്തെ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം. പ്രതിസന്ധിയിൽ സഹജീവികളോടുള്ള സഹാനുഭാവവും പ്രതിബന്ധതയും പലകുറി കാണിച്ച നമ്മൾ അതിരമ്പുഴകാർ ഈ കുടുംബത്തിനായി വീണ്ടും ഒരുമിക്കാം.

രക്ഷാധികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, വാർഡ് മെമ്പർ ജോഷി ഇലഞ്ഞിയിൽ, കൺവീനർമാരായ ജോസ് മേപ്പുറം, മനോജ് പാലക്കൽ, സന്തോഷ് ഫ്രാൻസിസ് കുറ്റനാൽ, ജിൻസ് കുര്യൻ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ജിമ്മി ചികിത്സാ സഹായസമിതി രൂപീകരിച്ചത്. അതിനായി ജൂൺ 23 ഞായറാഴ്‌ച രാവിലെ 9 മുതൽ അതിരമ്പുഴ പഞ്ചായത്ത് 9,10,11 വാർഡുകളിൽ ധനസമാഹരണം നടത്തുന്നു. ഇതിലേക്ക് ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

അക്കൗണ്ട് വിവരങ്ങൾ

Name: Soni Cherian

Ac No: 18810100041344

IFSC: FDRL0001881

Bank: Federal Bank

Athirampuzha.

 

Be the first to comment

Leave a Reply

Your email address will not be published.


*