വേനൽ ചൂടിൽ ആശ്വാസമായിരുന്ന മാന്നാനത്തെ തണൽമരം തീയിട്ട് നശിപ്പിക്കുന്നു

മാന്നാനം: കടുത്ത വേനൽ ചൂടിൽ ആശ്വാസമായിരുന്ന തണൽമരം തീയിട്ട് നശിപ്പിക്കുന്നു. മാന്നാനം കവലയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് വർഷങ്ങളായി തണൽ നല്കിയിരുന്ന പാലമരമാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

മരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റിയ ശേഷം ചുവട്ടിൽ ദിവസവും ചവറുകൾ കൂടിയിട്ട് തീകത്തിച്ചാണ് തണൽമരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചുവട് ഭാഗം പകുതിയും തീ കത്തിനശിച്ചെങ്കിലും വീണ്ടും പ്രതീക്ഷയുടെ നാമ്പു കിളിർത്ത നിലയിലാണ് തണൽമരം ഇപ്പോഴും.

Be the first to comment

Leave a Reply

Your email address will not be published.


*