അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. അരിവാൾ രോഗത്തെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു വള്ളി. വ്യാഴാഴ്ചയോടെ ചികിത്സകഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയെങ്കിലും കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വള്ളി മരണത്തിന് കീഴടങ്ങുകയായിരുന്നു. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം. ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കണ്ടുവരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകൾ. കേരളത്തിൽ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോ​ഗം കണ്ടുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*