കാല്‍തെറ്റി വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് ഒരു രാത്രി മുഴുവന്‍

തൃശൂർ: പള്ളി പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, കിണറ്റിൽ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവൻ. രാവിലെ ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്.

തൃശൂർ ഒല്ലൂർ സ്വദേശി ജോൺ ഡ്രിൻ ആണ് ഇന്നലെ രാത്രി കിണറ്റിൽ വീണത്. ഒല്ലൂർ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റിൽ നിന്ന് നിലവിളി കേട്ടത്.

കിണറ്റിനുള്ളിലെ മോട്ടോർ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു ജോൺ. തൃശൂർ അഗ്നി രക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റ്റി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയിൽ രക്ഷിച്ച് കരയ്ക്കു കയറ്റിയത്.

Be the first to comment

Leave a Reply

Your email address will not be published.


*