തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎൽഎ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വരാജിനോടും കെ ബാബുവിനോടും വാദങ്ങൾ എഴുതി നൽകാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് കെ. ബാബു വോട്ടു തേടിയെന്ന് ആരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ബാബുവിനെതിരെ സ്വരാജ് നൽകിയ പരാതി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കെ ബാബു നൽകിയ അപ്പീലിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*