സിംഹങ്ങളുടെ പേര് വിവാദത്തില്‍ : നടപടിയുമായി ത്രിപുര സർക്കാർ

ദില്ലി: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ ഒടുവിൽ നടപടിയുമായി ത്രിപുര സർക്കാർ.  വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു.  സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതുമായി ബന്ധപ്പെട്ടാണ് നടപടി.  സിംഹങ്ങളുടെ പേര് പശ്ചിമ ബംഗാളിൽ വലിയ വിവാദമായിരുന്നു.  അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ പശ്ചിമബം​ഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്ക് എത്തിച്ചത്. 

സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് വിഎച്ച് പിയുടെ ഹർജി കല്‍ക്കട്ട ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്.  ഫെബ്രുവരി 16നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്.  അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി.  വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. 

Be the first to comment

Leave a Reply

Your email address will not be published.


*