ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായി ട്രംപ്; ആസ്തി 6.5 ബില്യൺ ഡോളർ

ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ആദ്യമായി ഇടംനേടി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 6.5 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലാണ് ട്രംപ് ഇടംനേടിയത്. ആസ്തി 4 ബില്യൺ ഡോളറിലധികം വർദ്ധിച്ചു. ബിസിനസ് വഞ്ചനാക്കേസിൽ 464 മില്യൺ ഡോളർ പിഴയൊടുക്കാൻ ന്യൂയോർക്ക് കോടതി വിധിച്ചതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിൻ്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഗോൾഫ് കോഴ്‌സുകൾ, എസ്റ്റേറ്റുകൾ എന്നിവ ട്രംപിൻ്റെ കൈവശമുണ്ട്. 40 വാൾ സ്ട്രീറ്റ്, ന്യൂയോർക്കിലെ ഒരു ഓഫീസ് കെട്ടിടം, മാൻഹട്ടനിലെ ട്രംപ് ടവർ, ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ റിസോർട്ട് എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള നിരവധി സ്വത്തുക്കൾക്കുടമയാണ് ട്രംപ്. 2021 ജൂണിലെ കണക്കുകൾ പ്രകാരം 37,000 കോടി രൂപയായിരുന്നു ട്രംപിൻ്റെ ആകെ ആസ്തി.

Be the first to comment

Leave a Reply

Your email address will not be published.


*