കേരളത്തിൽ തുലാവർഷം നാളെയെത്തും

തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തും. തമിഴ്‌നാട്ടിലാണ് തുലാവർഷം ആദ്യമെത്തുക. വടക്കൻ തമിഴ്‌നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കും. ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത ദിവസം മുതൽ തെക്കൻ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കേരളത്തിൽ ഉൾപ്പെടെ കൂടുതൽ മഴ ലഭിക്കാൻ കാരണമായേക്കും എന്നാണ് വിലയിരുത്തൽ. 

Be the first to comment

Leave a Reply

Your email address will not be published.


*