ടർബോയുടെ വിജയാഘോഷവും അറബി ഡബ്ബ് വേർഷന്റെ ടീസർ റിലീസും ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു

ടർബോയുടെ വിജയാഘോഷവും അറബി ഡബ്ബ് വേർഷന്റെ ടീസർ റിലീസുമായി വൻ ആഘോഷ പരിപാടിയാണ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നത്. വൻ ജനാവലി മമ്മൂട്ടിയുടെ പേര് ആർത്ത് വിളിച്ചപ്പോൾ തനിക്ക് യുഎഇയുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും അറബി പ്രേക്ഷകരിലേക്ക് സിനിമ അവരുടെ ഭാഷയിലെത്തുന്നതിനെ കുറിച്ചു സംസാരിച്ചു. യുഎഇ തനിക്ക് പ്രിയപ്പെട്ട ഇടമാണെന്നും അതുകൊണ്ടു തന്നെ ഇവിടുത്തെ മലയാളികളെ കാണാൻ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗിക്കാറുണ്ടെന്നും നടൻ പറഞ്ഞു.

ടർബോയുടെ ബോക്സ് ഓഫീസ് കളക്ഷന് പിന്നിൽ ജിസിസിയുടെ പിന്തുണയെ കുറിച്ചും താരം വ്യക്തമാക്കി. മികച്ച പ്രതികരണമാണ് ടർബോയുടെ അറബിക് ടീസറിന് ലഭിക്കുന്നത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്. സ്ക്രീൻ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*