തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 46,000 കടന്നു; രക്ഷാപ്രവർത്തനം ഇന്ന് രാത്രി അവസാനിപ്പിച്ചേക്കും

തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിലും തുടർച്ചലനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 46,000 കടന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. തുർക്കിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം അപ്പാർട്ട്‌മെന്റുകൾ തകർന്നതായാണ് കണക്ക്. പലരെയും ഇപ്പോഴും കാണാനില്ല. ഭൂകമ്പം കഴിഞ്ഞ് 296 മണിക്കൂർ പിന്നിടുന്ന ഈ സാഹചര്യത്തിൽ ഇനി രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത വളരെക്കുറവായതിനാൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് സാധ്യത. 

ഫെബ്രുവരി 6 ന് പുലർച്ചെയാണ് തുർക്കിയിലെ തെക്കുകിഴക്കൻ കഹ്‌റമൻമാരാസ് പ്രവിശ്യയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തുടർന്ന് നടന്ന 40 ലധികം തുടർചലനങ്ങളിലായി തുർക്കിയിലും അയൽരാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

രക്ഷാപ്രവർത്തനം തുടരുമ്പോൾ, ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ അണുബാധ പടരുമോ എന്ന ആശങ്ക വർധിച്ചുവരികയാണ്. കുടൽ, ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇത്  പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നില്ലെന്ന് തുർക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിൻ കോക്ക പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*