റ്റി.വി. ഏബ്രഹാം അനുസ്മരണവും അവാർഡ് ദാനവും ശനിയാഴ്ച

ഏറ്റുമാനൂർ: കോട്ടയം ജില്ലാ കൗണ്സിലിന്റെ പ്രഥമ പ്രസിഡൻ്റും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി. വി. ഏബ്രഹാം അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ശനിയാഴ്ച നടക്കും. രാവിലെ 11ന് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. റ്റി. വി. ഏബ്രഹാം ഫൗണ്ടേഷൻ ഏർ പ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത് മെംബറിനുള്ള അവാർഡ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കലിന് മോൻസ് ജോസഫ് എംഎൽഎ സമ്മാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*