ട്വന്റി 20 ലോക കപ്പ് ടീം; രാഹുൽ ദ്രാവിഡ്, അജിത് അ​ഗാർക്കർ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി രോഹിത് ശർമ്മ

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനായി രാഹുൽ ദ്രാവിഡ്, അജിത് അ​ഗാർക്കർ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി രോഹിത് ശർമ്മ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇത്തരത്തിലുള്ള വാദങ്ങൾ വിശ്വസിക്കരുതെന്ന് രോഹിത് ശർമ്മ ആവശ്യപ്പെട്ടു. ആദം ഗിൽക്രിസ്റ്റ്, മെെക്കൽ വോൺ എന്നിവരുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യൻ നായകൻ്റെ വെളിപ്പെടുത്തൽ. അജിത് അ​ഗാർക്കർ ദുബായിലാണ്. അവിടെ ​ഗോൾഫ് കളിക്കുന്നുണ്ട്. രാഹുൽ ദ്രാവിഡ് തൻ്റെ മകനൊപ്പം ബെംഗളൂരുവിലാണ്.

കഴിഞ്ഞ ആഴ്ച ദ്രാവിഡ് മുംബൈയിലുണ്ടായിരുന്നു. ഞങ്ങളാരും പരസ്പരം കണ്ടിട്ടില്ല. താൻ അഗാർക്കറിനെയോ ദ്രാവിഡിനെയോ ബിസിസിഐയിൽ ആരെയെങ്കിലും കണ്ടുവെന്ന് പറഞ്ഞാൽ പിന്നെ വാർത്തകൾ പുറത്തുവരും. അവയെല്ലാം വ്യാജ വാർത്തകളുമാണെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി സഖ്യം ഇന്ത്യൻ ടീമിൻ്റെ ഓപ്പണർ ആകുമെന്നാണ് ഒരു റിപ്പോർട്ട് പുറത്തുവന്നത്. ദെയ്നിക് ജാഗരനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ശിവം ദൂബെയെ പരി​ഗണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*