ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്. 

മലപ്പുറം ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി അജ്മല്‍ പതിനഞ്ച് വയസുകാരിയെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അജ്മല്‍ കുട്ടിയ്ക്ക് കഞ്ചാവ് നല്‍കി മയക്കിക്കിടത്തുകയും ആബിലിനൊപ്പം കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ഒരു ആശുപത്രിയില്‍ ചികിത്സ തേടി. കടുത്ത മാനസികാഘാതമേറ്റ പെണ്‍കുട്ടിയ്ക്ക് ഒന്നര വര്‍ഷത്തോളമായി കൗണ്‍സിലിങ് നല്‍കി വരികയാണ്. കൗണ്‍സിലിങിനിടെ പീഡനത്തിന്റെ വിശദവിവരങ്ങള്‍ കുട്ടി തുറന്നുപറയുകയും അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*