
ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.
വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികള്‍ മരിച്ചു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
ഏത് വിധത്തിലാണ് അപകടമുണ്ടായതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. മതിയായ സുരക്ഷാ ക്രീകരണങ്ങള്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.
Be the first to comment