
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ മറ്റൊരു വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തിൽപെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.
Be the first to comment