
കൊച്ചി: കൊച്ചിയില്‍ കോടികളുടെ വിലവരുന്ന ആംബര്‍ഗ്രീസുമായി (തിമിംഗല ഛര്‍ദി) രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 8.7 കിലോ ആംബര്‍ഗ്രീസാണ് പിടിച്ചെടുത്തത്.
അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ആംബര്‍ഗ്രീസെന്ന് ഡിആര്‍ഐ പറഞ്ഞു. രണ്ടു പ്രതികളെയും തുടര്‍ നടപടികള്‍ക്കായി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മുമ്പും കേരളത്തില്‍ പലയിടങ്ങളിലായി ആംബര്‍ഗ്രിസ് പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഒരിടവേളക്കുശേഷമാണിപ്പോള്‍ വീണ്ടും കേരളത്തില്‍ നിന്നും പിടികൂടുന്നത്.
Be the first to comment