
കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിന്‍കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മുങ്ങി മരിച്ചത്. കുട്ടികള്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരും മുങ്ങിപ്പോയിരുന്നു.
ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കുട്ടികളെ പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Be the first to comment