യുദ്ധം എത്തരത്തില്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇന്നും തുടരുകയാണ്. ഈ അനിശ്ചിതത്വത്തിലാണ് യുക്രെയ്‌നിലെ ഓരോ സാധാരണക്കാരും കടന്നുപോകുന്നത്.
റഷ്യന്‍ മിസൈലുകള്‍ കഴിഞ്ഞ മാസം തകർത്തെറിഞ്ഞ യുക്രെയ്‌നിലെ തൻ്റെ സ്കൂള്‍ സന്ദർശിക്കുന്നത് ല്യുഡ്മില പൊളോവ്കൊയുടെ ദിനചര്യയായി മാറിക്കഴിഞ്ഞു. പൊട്ടിച്ചിതറിയ ഗ്ലാസുകളുടേയും കത്തിക്കരിഞ്ഞ പുസ്തകത്താളുകളുടേയും മുകളിലൂടെ നടക്കുമ്പോള്‍ പൊളോവ്കോയുടെ ആശങ്ക കുട്ടികള്‍ തിരികെ സ്കൂളിലേക്ക് എത്തുന്ന ദിനം സ്വപ്നമായി മാത്രം മാറുമോ എന്നാണ്. സ്കൂളി 60 വർഷങ്ങള്‍ എത്തരത്തില്‍ ആഘോഷിക്കാം എന്നതില്‍ നിന്ന് യുദ്ധത്തെ എങ്ങനെ അതിജീവിക്കാമെന്നതിലേക്കു മാറിയിരിക്കുന്നു പൊളോവ്കോയുടെ ചിന്തകള്‍.
“ഞങ്ങളുടെ ആളുകള്‍ മരിക്കുന്നത് നേരിട്ട് കണ്ടും കേട്ടും മടുത്തിരിക്കുന്നു. മിസൈലുകളുടെ ശബ്ദങ്ങള്‍ കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ല. കെട്ടിടങ്ങളും സ്മാരങ്ങളും പൂർണമായും തകർന്നനിലയിലേക്ക് എത്തിയത് കാണുന്നത് കയ്പേറിയ അനുഭവമാണ്. നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്,” പൊളോവ്കൊ എഎഫ്‌പിയോട് പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം രണ്ടാം വർഷത്തിലെത്തിനില്‍ക്കുയാണ്. യുദ്ധം എത്തരത്തില്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇന്നും തുടരുകയാണ്. ഈ അനിശ്ചിതത്വത്തിലാണ് യുക്രെയ്‌നിലെ ഓരോ സാധാരണക്കാരും കടന്നുപോകുന്നത്.
Be the first to comment