ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്സിൻ ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാൻ നിർദേശം നൽകിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Related Articles

Health
ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം; ടൈഫോയ്ഡ് വാക്സിന് 96 രൂപയ്ക്ക് ലഭിക്കും
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന് ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന് ലഭ്യമാക്കിയത്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് […]
Be the first to comment