ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തൻ്റെ എംഎൽസി അംഗത്വവും അദ്ദേഹം രാജിവച്ചു.

താക്കറെ കുടുംബത്തിൽ നിന്ന് സർക്കാരിൻ്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസർക്കാർ നിലംപതിച്ചു. ബദൽ സർക്കാർ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്. നിലവിൽ മുംബൈയിലെ താജ് ഹോട്ടലിൽ എംഎൽഎമാരുമായി ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച നടത്തുകയാണ്. അദ്ദേഹം ഉടൻ തന്നെ ഗവർണറെ കാണുമെന്ന് റിപ്പോർട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെയാണ് താക്കറെ രാജി അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*