പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി.
കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്.
കുടുംബശ്രീയുടെ പേരില്‍ തയാറാക്കിയ ലഘുലേഖകളില്‍ തോമസ് ഐസക്കിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് ആരോപണം. എന്നും എപ്പോഴും കുടുംബശ്രീയോടൊപ്പം, ഡോ. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പുകളോടെയാണ് ലഘുലേഖകളില്‍ പ്രചരിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവിധ പരിപാടികളില്‍ തോമസ് ഐസക്ക് പങ്കെടുത്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരി താക്കീത് ചെയ്തിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് അന്ന് താക്കീത് കിട്ടിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നും അന്ന് നിര്‍ദ്ദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
Be the first to comment