
ആലപ്പുഴ: സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് – സിപിഐഎം സംയുക്ത അവിശ്വാസപ്രമേയ നോട്ടീസ്. സിപിഐഎം-സിപിഐ തർക്കം നിലനിൽക്കുന്ന ആലപ്പുഴ രാമങ്കരി പഞ്ചായത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സിപിഐഎമ്മിൽ നിന്ന് സിപിഐയിലേക്ക് മാറിയ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ്. സിപിഐഎം അംഗമായി ജയിച്ച ആർ രാജേന്ദ്രകുമാർ പിന്നീട് സിപിഐയിൽ ചേരുകയായിരുന്നു.
നാല് യുഡിഎഫ് അംഗങ്ങൾക്കൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടു. 13 അംഗ ഭരണ സമിതിയിൽ സിപിഐഎമ്മിന് ഒമ്പത് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. സിപിഐഎം നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജേന്ദ്ര കുമാർ അടക്കം ആറ് പേർ സിപിഐയിലേക്ക് മാറിയിരുന്നു. ഇതാണ് യുഡിഎഫുമായി കൈകോർത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സിപിഐഎമ്മിനെ പ്രേരിപ്പിച്ചത്.
Be the first to comment