
അതിരമ്പുഴ: ഇ പോസ് മെഷിന്റെ തകരാറുമൂലം പൊതുവിതരണ കേന്ദ്രങ്ങൾ സ്തംഭിക്കുന്നതിലും കുത്തരി അടക്കമുള്ള റേഷൻധാന്യങ്ങളുടെ ദൗർലഭ്യതയിലും പ്രതിഷേധിച്ച് അതിരമ്പുഴ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിതരണ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഏറ്റുമാനൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ജോസ് അമ്പലക്കുളം, തോമസ് പുതുശേരി, ബിജു വലിയമല, ജോജോ ആട്ടയിൽ, ടി.എസ്. അൻസാരി, ആലീസ് ജോസഫ്, ജോസഫ് ചാക്കോ എട്ടുകാട്ടിൽ, ജയിംസ് തോമസ്, രാജൻ ചൂരക്കുളം, തുടങ്ങിയവർ സംസാരിച്ചു.
Be the first to comment