വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും എതിരെ ആണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യഷതയിലാണ് അവിശ്വാസപ്രമേയത്തിനു മേൽ ചർച്ച നടന്നത്. യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും അവിശ്വാസത്തിൽ നിന്ന് വിട്ടു നിന്നു. അവിശ്വാസത്തിൽ മൂന്ന് ബിജെപി അംഗങ്ങൾ പ്രമേയത്തെ അനൂകൂലിച്ച് വോട്ടു ചെയ്തു. തുടർന്നാണ് അവിശ്വാസം പാസ്സായത്. നിലവിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-3, എസ്‍ഡിപിഐ-1 എന്നിങ്ങനെയാണ് വെമ്പായം ഗ്രാമ പഞ്ചായത്തിലെ കക്ഷി നില.
Be the first to comment