സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

തിരുവനന്തപുരം: നികുതിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ച് യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. രണ്ടു വർഷത്തെ പ്രകടനം പറയുന്ന പിണറായി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സർക്കാരിനെതിരായ കുറ്റപത്രം പുറത്തിറക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം വർഷത്തിലേക്കുള്ള ചുവടുവെയ്പിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് അഞ്ചു മണിക്കാണ് സമ്മേളനം നടക്കുക. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതിന്‍റെയും കൈവരിച്ച നേട്ടങ്ങൾ ഒന്നടങ്കം അവതരിപ്പിക്കുന്ന റിപ്പോർട്ട് സമ്മേളനത്തിൽ പുറത്തുവിടും. ഇതിനെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. രാവിലെ ഏഴു മണിയോടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ എല്ലാ ഗേറ്റുകളും വളഞ്ഞു. പിന്നാലെ എല്ലാ ജില്ലയിലെയും പ്രവർത്തകർ അണിനിരക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി രാപ്പകൽ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*