‘ശക്തന്‍ ഇല്ലെങ്കിലും കണ്ണൂരില്‍ യുഡിഎഫ് ജയിക്കും’: കെ മുരളീധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 2-ന് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.  കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അധികം തര്‍ക്കമില്ലെന്നും സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.  ‘കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിലവില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.  മത്സരരംഗത്ത് നിന്ന് മാറി നിന്ന് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് സുധാകരന്റെ തീരുമാനം.  അദ്ദേഹം മാറി നിന്നാലും മത്സരിക്കാനാളുണ്ട്.

ജാതി മത സമവാക്യം അടക്കം എല്ലാം നോക്കി സീറ്റ് നിര്‍ണയം നടത്തേണ്ടി വരും. എം വി ജയരാജനെ തോല്‍പ്പിക്കാന്‍ ശക്തി കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെങ്കിലും കുഴപ്പമില്ല. ശക്തന്‍ ഇല്ലെങ്കിലും യുഡിഎഫിന് ജയിക്കാനാകും’.  കെ മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ. ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിലും കെ മുരളീധരന്‍ പ്രതികരിച്ചു. ലോകായുക്തയുടെ ഗ്യാസ് ആദ്യമേ പോയതാണ്.  സിപിഐഎം ബിജെപി അന്തര്‍ധാര സജീവമെന്ന് വ്യക്തമായി.  കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടാണ് ഇത് അംഗീകരിച്ചത്.  നരേന്ദ്ര മോദിയും പിണറായി വിജയനും അഴിമതി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. മുരളീധരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*