രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ

രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. പ്രസിഡന്റായി കോൺഗ്രസ് പഞ്ചായത്ത് അംഗം ആർ.രാജു മോനെ തെരഞ്ഞെടുത്തു ,വിപ്പ് ലംഘിച്ചാണ് സിപിഐഎം അംഗങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഐ വിമതപക്ഷം ആരോപിച്ചു . വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.

സിപിഐഎം വിമത നേതാവ് ആർ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ ആയിരുന്നു കോൺഗ്രസുമായി ചേർന്ന് സിപിഐഎം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ അവിശ്വാസം കൊണ്ടു വന്നത്. അവിശ്വാസത്തിലൂടെ സിപിഐഎം അംഗങ്ങളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് സ്ഥിരം സമിതി അധ്യക്ഷൻ പുറത്താക്കി. കോൺഗ്രസിന് പ്രസിഡണ്ട് സ്ഥാനം നൽകാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. തെരഞ്ഞെടുപ്പിൽ സിപിഐഎം അംഗങ്ങൾ ആ വാക്ക് പാലിച്ചു. ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക വർഷത്തെ 4 സിപിഐഎം അംഗങ്ങളും 4 യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെ കോൺഗ്രസ് സംഘം രാജുമോൻ പഞ്ചായത്ത് പ്രസിഡന്റായി. സിപിഐഎം അംഗങ്ങൾ വോട്ട് ചെയ്തത് വിപ്പ്കാറ്റിൽ പറത്തിയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഈ അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി പറയണമെന്നും തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി സജീവ് ഉതുംതറ പ്രതികരിച്ചു.

കാൽ നൂറ്റാണ്ടിലധികമായി സിപിഐഎം ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്താണ് ഒടുവിൽ വിമത പക്ഷത്തെ പുറത്താക്കാനായി സിപിഐഎമ്മിന് കോൺഗ്രസിന് നൽകേണ്ടി വന്നത്. കുട്ടനാട്ടിലെ വിമതപക്ഷത്തെ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ആർ രാജേന്ദ്ര കുമാർ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സിപിഐയിൽ ചേർന്നിരുന്നു. പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കുട്ടനാട്ടിൽ 200ൽ അധികം പാർട്ടി അംഗങ്ങളാണ് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നത്. കൂടുമാറ്റത്തിന് പിന്നിൽ വിമത നേതാവ് ആർ രാജേന്ദ്രകുമാർ ആണെന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*