ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്‌ ഏജന്റ്മാർ പിടികൂടിയത്. 77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ആം നമ്പർ ബൂത്തിൽ എതിയപ്പോഴാണ് തടഞ്ഞത്. ഇയാളെ ഡിഎഫ് ബൂത്ത്‌ ഏജന്റ്മാർ പോലീസിന് കൈമാറി.

ഇതിനിടെ ഇടുക്കി അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുമ്പപ്പാറയാണ് ഇരട്ട വോട്ട് പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് ചെയ്ത ഇയാൾ കേരളത്തിൽ കള്ളവോട്ടിനു ശ്രമിക്കുകയായിരുന്നു.

പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽപെട്ടതോടെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇയാൾ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തി. നടപടികളൊന്നും എടുക്കാതെ ഇയാളെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാർ 57 ആം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*