
യു കെ യിലെ 2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് അവാർഡ് അന്തിമ പട്ടികയിൽ ഇടം പിടിച്ച് മലയാളിയും. ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്സ്റ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ വിശാൽ ഉദയകുമാറാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച മലയാളി.
“എന്നെ ചേർത്തു പിടിച്ചതിന് മുഴുവൻ ബ്രൂണേൽ സോഷ്യൽ വർക്ക് ടീമിനും ഞാൻ നന്ദി പറയുന്നു,ഡോ യോഹായി ഹക്കാക്ക്, മിസ് അഡ്രിയൻ ഫിഞ്ച് എന്നിവർക്ക് പ്രത്യേകം നന്ദി പറഞ്ഞു. ഈ അവാർഡ് നോമിനേഷൻ വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിയുന്നു” വിശാൽ പറഞ്ഞു.
എസ്എഫ്ഐ, യുകെ കമ്മിറ്റി അംഗവും യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിൻ്റെ വിദ്യാർത്ഥി പ്രതിനിധിയുമാണ് വിശാൽ. അന്തിമ പട്ടികയിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും ഈ നിമിഷത്തിൽ തൻ്റെ ചിന്തകളും പ്രവർത്തനങ്ങളും വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്ന് വിശാൽ പറഞ്ഞു.
Be the first to comment