കിഴക്കന്‍ യുക്രൈനില്‍ വളഞ്ഞിട്ട് പിടിച്ച് റഷ്യ; ആയുധങ്ങള്‍ക്കായി യുക്രൈന്‍

പോരാട്ടം തുടരുന്ന കിഴക്കൻ യുക്രൈന്‍ നഗരമായ സീവിയേറോഡൊനെറ്റ്‌സ്കിൽ  നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള അവസാന വഴികളും റഷ്യൻ സൈന്യം  വിച്ഛേദിച്ചതായി ഒരു യുക്രൈനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോൺബാസ് മേഖലയിൽ തങ്ങളുടെ ഏകപക്ഷീയമായ വിജയത്തിനാണ് റഷ്യന്‍ നീക്കമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലേക്കുള്ള അവസാന പാലവും റഷ്യന്‍സേന നശിപ്പിച്ചു. നഗരത്തില്‍ അവശേഷിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും റഷ്യ അനുവദിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.  സീവിയേറോഡൊനെറ്റ്‌സ്ക് നഗരത്തിന്‍റെ 70 ശതമാനവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞതായി പ്രാദേശിക ഗവർണർ സെർജി ഗൈഡായി പറഞ്ഞു. കിഴക്കൻ ഡോൺബാസ് പ്രദേശത്തിനായുള്ള യുദ്ധത്തിന്‍റെയും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ ഗതിയെയും നിയന്ത്രിക്കാന്‍ കഴിയുന്ന സീവിയേറോഡൊനെറ്റ്സ്കിന്‍ നഗരത്തെ പ്രതിരോധത്തില്‍ സഹായിക്കുന്നതിനായി കൂടുതൽ പാശ്ചാത്യ ആയുധങ്ങൾ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോടും നാറ്റോയോടും  യുക്രൈന്‍  ആവശ്യപ്പെട്ടു. 

Be the first to comment

Leave a Reply

Your email address will not be published.


*