കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്.
പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് റിബണ്‍ മാത്രമായിരുന്നു കെട്ടിയിരുന്നത്. മറ്റ് ബാരിക്കേഡുകളില്ലായിരുനന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ എംഎല്‍എ താഴേക്ക് വീഴുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമ തോമസിന് തലയ്ക്കാണ് പരുക്കേറ്റത്.
പാലാരിവട്ടം റിനെ ആശുപത്രിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വേദിയിലേക്ക് കയറുന്നതിനിടെയാണ് അപകടം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തലയ്ക്ക് പരുക്കേറ്റതിനാൽ അബോധാവസ്ഥയിലായിരുന്നു ഉമ തോമസ്. ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്കായിരുന്നു ഉമ തോമസ് എത്തിയത്.
Be the first to comment