തൃശൂര്‍: ടാല്‍റോപിൻ്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി തൃശൂര്‍ വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്‌കൂള്‍. പദ്ധതിയിലൂടെ അക്കാദമിക് പഠനത്തോടൊപ്പം ഓണ്‍ലൈന്‍ എഡ്യുക്കേഷൻ്റെ അനന്തസാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും റോബോട്ടിക്‌സിൻ്റെയും മെറ്റാവേഴ്‌സിനുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്നതാണ് പദ്ധതി.
നാളത്തെ ലോകത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനുള്ള ശക്തമായ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് ഹൈബ്രിഡ് സ്‌കൂള്‍ ആകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉമരിയ്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ബാബു പറഞ്ഞു. ടെക്‌നോളജിയിലൂടെ അനുദിനം മാറി കൊണ്ടിരിക്കുകയാണ് ലോകം. നാളത്തെ ലോകത്താണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ജീവിക്കേണ്ടതും തൊഴില്‍ ചെയ്യേണ്ടതും. ഇതിനാല്‍ നാളത്തെ ലോകത്തിന് ആവശ്യമായ വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും ഇത് മുന്നില്‍ കണ്ടാണ് ടാല്‍റോപിൻ്റെ ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ടെക്‌നോളജിയാല്‍ നയിക്കപ്പെടുന്നൊരു ലോകത്തേക്ക് വരും തലമുറയെ പാകപ്പെടുത്തണമെങ്കില്‍ അവര്‍ക്ക് ടെക്‌നോളജി അറിഞ്ഞ് അറിവ് നേടുന്നതിനുള്ള അവസരം ലഭിക്കണം. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കോടികള്‍ ചെലവഴിച്ച് 150 എന്‍ജിനീയര്‍മാര്‍ അഞ്ചു വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാല്‍റോപിൻ്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്.
Be the first to comment